പേടി
"പ്രണയത്തിൽ നിന്നെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത് എന്താ?? " ആ ചോദ്യം കേട്ട് അവൾ അല്പനേരം ആലോചിച്ചിരുന്നു.. "പണ്ട് അമ്മ എനിക്ക് കുറെ കഥകൾ പറഞ്ഞു തരുമായിരുന്നു... അതിൽ ഏതോ ഒരു കഥയുടെ ഉള്ളടക്കം പോലെ ആണ് പ്രണയം... " അവൾ ചിരിച് കൊണ്ട് പറഞ്ഞു.. "അതെന്താ? " "ചില സിനിമകളിൽ കാണുന്നതു പോലെ, നല്ലവൻ ആയ ഒരാൾ അവസാനം വില്ലൻ ആയി മാറുന്നത്.. അതേ പോലെ,പെട്ടന്ന് ഒരാളെ കൊല്ലാൻ പോലും അല്ലെകിൽ ജീവൻ നഷ്ടപെടുത്താൻ പോലും സാധിക്കുന്ന ഒരു ആയുധം ആയി മാറാൻ പറ്റുന്ന ഒന്നാണ് ഈ പ്രേമം... അതാണ് ഏറ്റവും എന്നെ പേടിപ്പിക്കുന്നത്.. " അവൾ പറഞ്ഞു നിർത്തി.. "അത്ര മാത്രം ശക്തമായ ഒന്നായതു കൊണ്ടാകും എല്ലാവരും അത് തേടി അലയുന്നത്.. " "യുദ്ധത്തിലും പ്രണയത്തിലും ഒന്നും ബാധകം അല്ല എന്ന് പറയുന്നത്തിന്റെ അർഥം രണ്ടും ഒന്ന് തന്നെ ആണെന്ന് ആണ്.. രണ്ടും മനുഷ്യനെ മനുഷ്യൻ അല്ലാതാക്കും.. അതാണ് എനിക്ക് പ്രേമിക്കാൻ ഇത്ര പേടി... " അവൾ പറഞ്ഞു നിർത്തി...