The Privilege of Having a Great Dad!
ഒരു കൊച്ചു കുട്ടിയെ രണ്ടാനച്ചൻ മദ്യ ലഹരിയിൽ തല്ലി ചതയ്ക്കുന്ന ഒരു വീഡിയോ കണ്ടു. "അച്ഛനെ എനിക്ക് പേടിയാണ് അച്ഛാ " എന്നവൻ അടി വാങ്ങുന്നതിനിടയ്ക്ക് കരഞ്ഞുകൊണ്ട് നിലവിളിക്കുന്നു. That got me thinking - the privilege of having good parents. ചുറ്റും ആരും ആഗ്രഹിക്കാത്ത പോലെ പെരുമാറുന്ന മാതാപിതാക്കൾ ഉള്ള ഒരുപാട് പേരെ നേരിട്ട് അറിയാം.. ഒരുപാട് പേര് അവരുടെ മോശം ബാല്യം, മോശം ജീവിതം എല്ലാം മോശം parenthood നെ കണക്ട് ചെയ്യുന്നതും ഒരുപാട് കണ്ട് വളർന്നിട്ടുണ്ട്. I wonder how it feels like - To come home and absolutely hate it! How lucky I am, to have two individuals take care of me my whole life. എത്ര ദേഷ്യം വന്നാലും, വെറുപ്പ് എന്ന വികാരം അവരോട് തോന്നാൻ, അങ്ങനെ ഒരു വികാരം അവരുടെ ഓർമ്മകളുടെ ഏഴ് അയലത് എത്താൻ പോലും മനസ്സ് അനുവദിക്കില്ല.. അച്ഛൻ രാവിലെ ജോലിക്ക് പോയി രാത്രി ക്ഷീണിച്ച് തിരിച്ചു വരുന്നത് ഓർമ്മയുണ്ട്. എത്ര ക്ഷീണിച്ചാലും, രാത്രി അച്ഛന്റെ കയ്യിൽ കിടന്ന് "ഒരു കഥ പറഞ്ഞത് താ " എന്ന് കൊഞ്ചി ചോദിച്ച 6 വയസ്സുകാരിയോട് "ഉറക്കം വരുന്നു, പിന്നെ ആകട്ടെ " എന്ന് ഒര...