Featured

The Privilege of Having a Great Dad!

ഒരു കൊച്ചു കുട്ടിയെ രണ്ടാനച്ചൻ മദ്യ ലഹരിയിൽ തല്ലി ചതയ്ക്കുന്ന ഒരു വീഡിയോ കണ്ടു. "അച്ഛനെ എനിക്ക് പേടിയാണ് അച്ഛാ " എന്നവൻ അടി വാങ്ങുന്നതിനിടയ്ക്ക് കരഞ്ഞുകൊണ്ട് നിലവിളിക്കുന്നു. 

That got me thinking - the privilege of having good parents.
ചുറ്റും ആരും ആഗ്രഹിക്കാത്ത പോലെ പെരുമാറുന്ന മാതാപിതാക്കൾ ഉള്ള ഒരുപാട് പേരെ നേരിട്ട് അറിയാം..
ഒരുപാട് പേര് അവരുടെ മോശം ബാല്യം, മോശം ജീവിതം എല്ലാം മോശം parenthood നെ കണക്ട് ചെയ്യുന്നതും ഒരുപാട് കണ്ട് വളർന്നിട്ടുണ്ട്.
I wonder how it feels like - To come home and absolutely hate it! 
How lucky I am, to have two individuals take care of me my whole life.
എത്ര ദേഷ്യം വന്നാലും, വെറുപ്പ് എന്ന വികാരം അവരോട് തോന്നാൻ, അങ്ങനെ ഒരു വികാരം അവരുടെ ഓർമ്മകളുടെ ഏഴ് അയലത് എത്താൻ പോലും മനസ്സ് അനുവദിക്കില്ല..

അച്ഛൻ രാവിലെ ജോലിക്ക് പോയി രാത്രി ക്ഷീണിച്ച് തിരിച്ചു വരുന്നത് ഓർമ്മയുണ്ട്.
എത്ര ക്ഷീണിച്ചാലും, രാത്രി അച്ഛന്റെ കയ്യിൽ കിടന്ന് "ഒരു കഥ പറഞ്ഞത് താ " എന്ന് കൊഞ്ചി ചോദിച്ച 6 വയസ്സുകാരിയോട് "ഉറക്കം വരുന്നു, പിന്നെ ആകട്ടെ " എന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
അന്നെന്റെ രാത്രികൾ അച്ഛൻ പറഞ്ഞു തന്ന കഥകളിലെ യക്ഷികൾ, രാജാക്കന്മാർ, മന്ത്രവാദിനികൾ, ഗ്രാമങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞതായിരുന്നു..
കഥ പറയുന്നിടയ്ക് ഉറങ്ങി പോകുന്ന അച്ഛനെ കുലുക്കി വിളിച്ച് "എന്നിട്ട് എന്തു പറ്റി?" എന്ന് ചോദിക്കുമ്പോഴും ഒരു നീരസവും കൂടാതെ, ക്ഷീണം പുറത്ത് പറയാതെ കഥകൾ പറഞ്ഞു തീർത്ത് തന്ന് മാത്രം ഉറങ്ങുന്ന അച്ഛൻ ആയിരുന്നു എനിക്ക്.
എത്ര തിരക്കിൽ നിന്നാലും പിറകെ ചെന്ന് കെട്ടിപിടിക്കുമ്പോൾ അതിൽ നിന്നും മാറാതെ ക്ഷമയോടെ തിരിച്ചു കെട്ടിപിടിക്കുന്ന അച്ഛൻ!
പൈസയുടെ വില എത്ര എന്നറിയിക്കാതെ "അവൾക്കിഷ്ട്ടം ഉള്ളത് വാങ്ങട്ടെ " എന്ന് പറഞ്ഞു എല്ലാം വാങ്ങി തന്ന്, നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ "വളർത്തി വഷളാക്കിയ ഒരച്ഛൻ.

അച്ഛനെ ആണോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം എന്ന cliché ചോദ്യം ചോദിക്കുമ്പോൾ പെട്ടന്ന് ചിലർ ഒരാളെ പറയുന്നത് കേട്ട് കൺഫ്യൂഷൻ അടിച്ചു നിന്ന എന്നെ എനിക്കോർമ്മയുണ്ട്.
"അതെങ്ങനെ പറയാൻ പറ്റും? രണ്ട് ആളും എന്റെ അല്ലെ? " എന്ന് ചെറുപ്പത്തിലേ തോന്നിയിട്ടുണ്ട്.
അച്ഛന്റെ all-that-you-want-you-can-have എന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമ്മ.
ആരെങ്കിലും ഉപദ്രവിച്ചാൽ തിരിച്ചു അടിക്കണം എന്ന ബാല്യപാഠം പറഞ്ഞു തന്ന അച്ഛനിൽ നിന്നും വ്യത്യസതമായി,
ആളുകളെ ബഹുമാനിക്കണം, ആരോടും മുഖം കറുപ്പിച്ച് സംസാരിക്കരുത്, അച്ഛന്റെ കയ്യിൽ പൈസ ഉണ്ടോ എന്ന് നോക്കി ചിലവാക്കണം, ഫുഡ്‌ വേസ്റ്റ് ചെയ്യരുത് - എന്നിങ്ങനെ മോറൽ സയൻസ് ക്ലാസ്സ്‌ ആയിരുന്നു അമ്മയുടെ സ്നേഹത്തിന്റെ രീതി..
തെറ്റ് കാണിച്ചാൽ തല്ലിയും വഴക്ക് പറഞ്ഞും ശരിയാക്കിയ ശേഷം അമ്മ പതുക്കെ വന്ന് സ്നേഹിക്കാനും മറക്കില്ലായിരുന്നു..
അമ്മ തല്ലുന്നത് സ്നേഹമില്ലായ്മ ആയിരുന്നില്ല എന്നും കുഞ്ഞിലേ ആരും പറയാതെ തന്നെ അറിയാമായിരുന്നു.

ഇന്ന് അച്ഛന്റെ കൈകൾ ചുള്ക്ക് വീഴാൻ തുടങ്ങി.
നടക്കുമ്പോൾ വേഗത കുറയുന്നത് കാണാൻ പറ്റുന്നുണ്ട്..

അങ്ങനെ അല്ല എന്ന് മനസ്സിൽ പറയുമെങ്കിലും ആകാരണമായ ഒരു പേടി ഉള്ളിൽ വീണിട്ടുണ്ട്..
അച്ഛന് ഒരു 100 വർഷം കൂടി, രാത്രി കയ്യിൽ കിടത്തി കഥകൾ പറഞ്ഞു തരാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കും..
23-ാം വയസ്സിൽ ഒരു കല്യാണലോചന വന്നപ്പോൾ "അവൾ കുഞ്ഞല്ലേ" എന്ന് ചോദിച്ചത് അച്ഛനായിരുന്നു.
ഇന്നും ജോലിക് പോകണം, അച്ഛന് വേണ്ടതെല്ലാം വാങ്ങി കൊടുക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും, അതിലുമുപരി അച്ഛന്റെ കൂടെ കുറച്ചു നാൾ കുടി നിന്നിട്ട് നോക്കാം എന്ന് പറയുന്ന മനസ്സ് ഇന്നും പഴയ 6 വയസ്സുകാരിയുടേതാണെന്ന് തോന്നും..
16-ാം വയസ്സിൽ തുടങ്ങിയ body dysmorphia മൂലം ഭക്ഷണം കഴിക്കുന്നതിനുള്ള വിരക്തി കാരണം പട്ടിണി കിടക്കാൻ ആരംഭിച്ചതിനും തടസ്സം അച്ഛനായിരുന്നു.
ഭക്ഷണം വേണ്ട എന്ന് പറഞ്ഞു മാറിയിരിക്കുന്ന എന്റെ അടുത്ത് കയ്യിൽ ഒരു പ്ലേറ്റ് ചോറുമായി എന്നും അച്ഛൻ വരും..
കൈ കൊണ്ട് ഉരുള ഉരുട്ടി അച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ രണ്ട് എണ്ണം കഴിക്കും എന്നൊരു പറച്ചിലും.
രണ്ട് ഉരുള 3 ആകും, ചിലപ്പോ 4!
അച്ഛന് എന്തു Body dysmorphia??
ഹോസ്റ്റലിൽ നിന്ന സമയം ഭക്ഷണം കഴിക്കാതെ മാറി ഇരിക്കുമ്പോൾ മനസ്സിൽ "അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഉരുള കിട്ടിയേനെ " എന്ന് അറിയാതെ ഓർക്കുമായിരുന്നു.
അഭിപ്രായങ്ങൾ തമ്മിൽ ചേർച്ച കുറയുമ്പോൾ കലഹിച്ചു സംസാരിക്കുന്നതിനിടയിലും, അച്ഛൻ എന്നും ഇഷ്ടത്തോടെ മാത്രം ഓർക്കാൻ പറ്റുന്ന ഒരാൾ മാത്രമായ് മാത്രമേ മനസ്സിൽ തെളിയു!
വർഷങ്ങൾ കഷ്ടപ്പെട്ട് നാട്ടിൽ വന്ന് ജീവിക്കാൻ കരുതി വച്ച കാശ് ഞാൻ കാരണം തീർന്നപ്പോഴും, അച്ഛൻ മുഖം കറുപ്പിച്ചിരുന്നില്ല..
എന്നും രാത്രി കിടക്കുന്നതിനു മുൻപ് സ്നേഹത്തോടെ ഉമ്മ തന്നാണ് പോകുക..
ഇന്നും കഥകൾ കേൾക്കാൻ തോന്നുന്ന താല്പര്യം, അച്ഛൻ കാരണമാണെന്ന് തോന്നാറുണ്ട്!
എസ് എൻ കോളേജിൽ ഉച്ച സമയം കഴിക്കാൻ കൂടുമ്പോൾ കൂട്ടുകാർക്ക് ഉരുള വാരി കൊടുത്ത് സ്നേഹം കാണിക്കാൻ കാര്യം അച്ഛൻ ആയിരിക്കാം.

രണ്ടാനച്ചൻ തല്ലിച്ചതയ്ക്കുന്ന കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ ഓർത്തു - what a privilege it is to have a man in your life that loves you for the sake of loving you! 
എന്തൊരു പ്രിവിലേജ് ആണ്, തലയിൽ എടുത്ത് വച്ച്, കയ്യിൽ കിടത്തി കഥകൾ പറഞ്ഞു തന്ന്, ഭക്ഷണം നിർബന്ധിച്ചു കഴിപ്പിച്ച്, വീട് എത്തുന്നത് വരെ കാത്തിരുന്ന്, ചുംബിച്ച് വളർത്തിയ ഒരു അച്ഛന്റെ കൈ പിടിക്കാൻ പറ്റിയത്! 

Oh! How blissfully aware am I of being loved by a dad!

Comments

Popular Posts