Skip to main content

Featured

പേടി

"പ്രണയത്തിൽ നിന്നെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത് എന്താ?? " ആ ചോദ്യം കേട്ട്‌ അവൾ അല്പനേരം ആലോചിച്ചിരുന്നു.. "പണ്ട് അമ്മ എനിക്ക് കുറെ കഥകൾ പറഞ്ഞു തരുമായിരുന്നു... അതിൽ ഏതോ ഒരു കഥയുടെ ഉള്ളടക്കം പോലെ ആണ് പ്രണയം... " അവൾ ചിരിച് കൊണ്ട് പറഞ്ഞു..  "അതെന്താ? " "ചില സിനിമകളിൽ കാണുന്നതു പോലെ, നല്ലവൻ ആയ ഒരാൾ അവസാനം വില്ലൻ ആയി മാറുന്നത്.. അതേ പോലെ,പെട്ടന്ന് ഒരാളെ കൊല്ലാൻ പോലും അല്ലെകിൽ ജീവൻ നഷ്ടപെടുത്താൻ പോലും സാധിക്കുന്ന ഒരു ആയുധം ആയി മാറാൻ പറ്റുന്ന ഒന്നാണ് ഈ പ്രേമം... അതാണ് ഏറ്റവും എന്നെ പേടിപ്പിക്കുന്നത്.. " അവൾ പറഞ്ഞു നിർത്തി..  "അത്ര മാത്രം ശക്തമായ ഒന്നായതു കൊണ്ടാകും എല്ലാവരും അത് തേടി അലയുന്നത്.. " "യുദ്ധത്തിലും പ്രണയത്തിലും ഒന്നും ബാധകം അല്ല എന്ന് പറയുന്നത്തിന്റെ അർഥം രണ്ടും ഒന്ന് തന്നെ ആണെന്ന് ആണ്.. രണ്ടും മനുഷ്യനെ മനുഷ്യൻ അല്ലാതാക്കും.. അതാണ് എനിക്ക് പ്രേമിക്കാൻ ഇത്ര പേടി... "  അവൾ പറഞ്ഞു നിർത്തി... 

മാതാവ്

അമ്മ കാര്യമായിട്ട് എന്തോ നേർച്ച നേർന്നിട്ടുണ്ട്... 

"ഈ അമ്മേടെ ഒരു കാര്യം... ആവശ്യം ഇല്ലാതെ കുറേ നേർച്ച പറഞ്ഞു വച്ചോളും... എന്നിട്ട് അതൊക്കെ ചെയ്യാൻ ഞാനും " 
പള്ളിയിൽ പോകുന്ന വഴി അവൾ ആരോടെന്നില്ലാത്ത പറഞ്ഞു... 

ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്ത് അവൾ പള്ളിയിൽ എത്തി... എന്നും കാണുന്ന പോലെ ആളുകൾ അവിടെ ഇല്ലായിരുന്നു... 
ഭ്രാന്തമായ ഏകാന്തത മാത്രം...  
 മെഴുകുതിരി കത്തിച്ചു വച്ചു അവൾ വേഗം പോകാൻ ഒരുങ്ങി... 

"നീ ഒരുപാട് വളർന്നു... നിന്നെ ഞാൻ കണ്ടിട്ട് വർഷങ്ങൾ ആയി.. "
 വിജനമായ പള്ളിയിൽ നിന്നും കേട്ട ശബ്ദം അവളെ പേടിപെടുത്തി.. 

" പേടിക്കണ്ട... ഞാനാ.. " പള്ളിക്കുള്ളിൽ നിന്നും ആ ശബ്ദം വീണ്ടും... 

"ഓ... മാതാവ് ആയിരുന്നോ?? " അവൾ പുറത്ത് നിന്നും നോക്കി പറഞ്ഞു... 

" അതേയ്.. വേറെ ആരാ നിന്നെ വിളിക്കാൻ ഇവിടെ? " ഒരു പുഞ്ചിരിയോട് കൂടി മാതാവ് ചോദിച്ചു... 

" മാതാവിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട് എനിക്ക് ".. അവൾ ഗൗരവം വിടാതെ പറഞ്ഞു... 
"പേടി തോന്നാറുണ്ടോ?? " അവൾ ചോദിച്ചു... 

"എന്തിനു?? "

"പള്ളി നിൽക്കുന്നത് ഒരു കാടിന്റെ ഉള്ളിൽ... അടുത്ത് എവിടെയും ഒരു വീട് പോലുമില്ല... സന്ധ്യ കഴിഞ്ഞാൽ ഈ പരിസരത്തു പ്രാർഥിക്കാൻ ആരും വരാറില്ല എന്ന് എനിക്ക് ഊഹിക്കാം... എത്ര വിശുദ്ധ ആണെന് പറഞ്ഞാലും എത്ര തുണി ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാലും മാതാവ് ഒരു പെണ്ണ് അല്ലെ? പേടി തോന്നാറുണ്ടോ? " അവൾ ചോദിച്ചു... 

" ഉണ്ട്... പ്രാർത്ഥന കഴിഞ്ഞ് ആളുകൾ പോയാൽ പിന്നെ ഒറ്റയ്ക്ക് ഇവിടെ നിൽക്കാൻ പേടി തോന്നാറുണ്ട്... " മാതാവിന്റെ ശബ്ദം ഇടറി... 

അവൾ ചിരിച്ചു.. "ഞാൻ ചെല്ലട്ടെ... സന്ധ്യ ആവുന്നു... ദൈവത്തിന്റെ അടുത്തെക്കാണ് പറഞ്ഞു വിട്ടതെങ്കിലും അമ്മയ്ക്ക് പേടി ആണ്... സന്ധ്യ കഴിഞ്ഞാൽ കാട്ടാളന്മാർ ഇറങ്ങും... അവരിൽ നിന്നും രക്ഷിക്കാൻ നിനക്ക് പറ്റില്ലാലോ... രൂപക്കൂടിൽ ഇരിക്കാൻ മാത്രം അല്ലെ നിനക്ക് പറ്റു... ഞാൻ ഇറങ്ങുന്നു ".. 

അവൾ തിരിഞ്ഞു നടന്നു..

Comments

Popular Posts